തളിക്കുളം പഞ്ചായത്തിൽ ഇനി എല്ലാം ഓൺലൈൻ.

ഐ എൽ ജി എം എസ് സോഫ്റ്റ് വെയറിന് തുടക്കംകുറിച്ചുകൊണ്ട് തളിക്കുളം ഗ്രാമപഞ്ചായത്ത്.

തളിക്കുളം: കേരള സർക്കാറിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിൽ ഐ എൽ ജി എം എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം) സോഫ്റ്റ്‌വെയർ പ്രവർത്തനമാരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന വ്യത്യസ്ത അപ്ലിക്കേഷനുകളെ ഏകീകരിച്ച് ഒറ്റ ലോഗിൻ ഇലൂടെ ഇനി കൈകാര്യം ചെയ്യാൻ സാധിക്കും. ഈ ലക്ഷ്യം മുൻനിർത്തി പൊതുജനങ്ങൾക്ക് ഓഫീസിൽ പോകാതെ തന്നെ പഞ്ചായത്തിലെ സേവനങ്ങളും ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് പി കെ അനിത നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൾനാസർ, മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിങ്ങ് വാലത്ത്, വിനയപ്രസാദ്, ഷിജി സി കെ, സന്ധ്യ മനോഹരൻ, കെ കെ സൈനുദ്ദീൻ, ജിജാ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി അറക്കൽ, പഞ്ചായത്ത് സെക്രട്ടറി ഒ എം ഫ്രാൻസിസ്, അസിസ്റ്റന്റ് സെക്രട്ടറി എ വി മുംതാസ്, ജൂനിയർ സൂപ്രണ്ട് സുജ, ഐ കെ എം ടെക്നിക്കൽ ഓഫീസർ സുജമോൾ. യൂ. വി, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts