ചേറ്റുവയിൽ വൻ അനധികൃത വിദേശമദ്യവേട്ട; കളമശ്ശേരി സ്വദേശി പിടിയിൽ
തൃശൂർ: ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐ പി എസ് ന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഡി എ എൻ എസ് എ എഫ് ടീം നടത്തിയ തിരച്ചിലിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന 25 കേയ്സ് അനധികൃത വിദേശ മദ്യവുമായി യുവാവിനെ പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി ഐ എസ് എച് ഒ സനീഷ്, വലപ്പാട് എസ് ഐ മനോജ് കെ, എസ് ഐ സുനിൽ, സന്തോഷ്, സുബ്രഹ്മണ്യൻ, എ എസ ഐ മാരായ സി ആർ പ്രദീപ്, ഷൈൻ, എസ സി പി ഒ മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, സജയൻ, സി പി ഒ മാരായ അരുൺ നാഥ്, സുജിത്, സുനിൽകുമാർ, രാജേഷ്, ഷിന്റോ എന്നിവർ ചേർന്നാണ് എറണാകുളം, കളമശ്ശേരി സ്വദേശി ചരുവിൽ സിജോ ഉമ്മന്റെ മകൻ 37 വയസ്സുകാരൻ ജേക്കബിനെ പിടികൂടിയത്.
വിവിധ ബ്രാണ്ടുകളിലുള്ള 25 കെയ്സ് അനധികൃത വിദേശമദ്യം വാഹനം സഹിതം വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ചേറ്റുവയിൽ നിന്നും അറസ്റ്റ് ചെയ്തത്. പിടികൂടിയവിദേശമദ്യം ക്രിസ്‌തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് പ്രതി മാഹിയിൽ നിന്നും ലക്ഷ്വറിവാഹനങ്ങളിൽ തൃശ്ശൂർ, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനക്ക് വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് പ്രതി മൊഴി നൽകിയിട്ടുള്ളത്.
ഇതിന്റെ ഉറവിടത്തെക്കുറിച്ചും ,സാമ്പത്തിക സഹായം നൽകുന്നവരെ കുറിച്ചും,പ്രതിയിൽ നിന്നും മദ്യംവാങ്ങി വിൽക്കുന്നവരെയും കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.