അനധികൃത മണല്‍വാരല്‍; ഇനി പിഴ അഞ്ച് ലക്ഷം, അധിക പിഴ പ്രതിദിനം 50,000

കോട്ടയം: നദികളിൽ നിന്ന് അനധികൃതമായി മണല്‍വാരല്‍ നടത്തുന്നവരിൽ നിന്ന് ഇനി മുതൽ അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കും. നദീതീര സംരക്ഷണ മണൽ വാരൽ നിയന്ത്രണ നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പുവച്ചതോടെയാണ് പിഴ ഉയർത്തിയത്. അധിക പിഴ പ്രതിദിനം 50,000 രൂപയായി ഉയർത്തി. നേരത്തെ ഇത് 1000 രൂപയായിരുന്നു. പിടിച്ചെടുത്ത മണൽ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ നിർമ്മാണ കേന്ദ്രത്തിനോ കലവറയ്‌ക്കോ വിൽക്കണമെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. കളക്ടർ വില നിശ്ചയിച്ച് ലേലത്തിലൂടെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ വിൽക്കാമെന്നാണ് പുതിയ വ്യവസ്ഥ.

Related Posts