ചട്ടവിരുദ്ധ സസ്‌പെൻഷൻ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എം പി മാരുടെ പ്രതിഷേധ ധർണ തുടങ്ങി

ന്യൂഡല്‍ഹി: സസ്പെൻഷനിലായ 12 എംപിമാർ പാർലമെന്‍റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ തുടങ്ങി. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെൻറ് പ്രക്ഷുബ്ധമാകാൻ ആണ് സാധ്യത. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ വീണ്ടും രാജ്യസഭ അദ്ധ്യക്ഷന് കത്തു നല്കി.

അതേസമയം സസ്പെൻഷൻ പിൻവലിക്കാൻ മാപ്പ് പറയില്ലെന്ന നിലപാടിലാണ് എളമരം കരീമും ബിനോയ് വിശ്വവുമടക്കമുള്ള 12 രാജ്യസഭാ എം.പിമാർ. ആഗസ്റ്റ് 11 ലെ പാർലമെന്ററി നടപടിക്രമങ്ങളുടെ ബുള്ളറ്റിനിൽ പ്രതിഷേധിച്ച 33 അംഗങ്ങളിൽ എളമരം കരീമിന്റെ പേരില്ല, പിന്നെങ്ങനെയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തുവെന്ന് ജോൺ ബ്രിട്ടാസ് എം പിയും ചോദിച്ചു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് സസ്‌പെൻഡ് ചെയ്തതിനെതിരേയാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ തുടങ്ങിയത്. രാവിലെ 10 മണിക്ക് ആരംഭിച്ച ധർണ വൈകീട്ട് 6 മണി വരെ തുടരാൻ ആണ് തീരുമാനം .

Related Posts