ഐ എം സി സി കുവൈറ്റ്‌ ധനസഹായം കൈമാറി

കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്‌ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി ഐ എം സി സി കുവൈറ്റ്‌ കമ്മിറ്റി 4 വീൽ ചെയർ വാങ്ങാനുള്ള പണം കൈമാറി. കോഴിക്കോട് ടൌൺ ഹാളിൽ ഐ എൻ എൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി എം അബൂബക്കർ, സക്കറിയ സേട്ട്, എസ് എ പുതിയ വളപ്പിൽ അനുസ്മരണ പരിപാടിയിൽ വെച്ച് ഐ എം സി സി കുവൈറ്റ്‌ കമ്മിറ്റി പ്രസിഡണ്ട് സത്താർ കുന്നിൽ എം എം സി ടി. ചെയർമാൻ ബഷീർ ബടേരിക്ക്‌ തുക കൈമാറി . വർഷങ്ങളായി സന്നദ്ധ രംഗത്ത് പ്രവത്തന പദ്ധതികൾ രൂപപ്പെടുത്തി നല്ല നിലയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണാം എന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കെ പ്രേം കുമാർ, ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൾ വഹാബ്, സെക്രട്ടറി നാസർ കോയ തങ്ങൾ, സെക്രട്ടറിയേറ്റ് അംഗം എൻ കെ അബ്ദുൽ അസീസ്, കോഴിക്കോട് ജില്ലാ ഐ എൻ എൽ സെക്രട്ടറി ശർമ്മദ് ഖാൻ, ഐ എം സി സി നേതാവ് റഫീഖ് അഴിയൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Posts