ഐ എം സി സി കുവൈറ്റ് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

AL ANSARI TOP BANNER FINAL.png

ഐ എൻ എൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്കുലർ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഐ എം സി സി കുവൈറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ഫർവാനിയയിലുള്ള ബദർ അൽ സമ മെഡിക്കൽ സെൻറുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ഐ എൻ എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് ഓൺലൈനിലൂടെ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് ഹമീദ് മധൂർ അദ്യക്ഷത വഹിച്ചു. ഐ എൻ എൽ സംഥാന സെക്രട്ടറി സത്താർ കുന്നിൽ സെക്കുലർ ഇന്ത്യ ക്യാമ്പയിനിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. സലാം കളനാട് ജീവിത ശൈലി രോഗത്തെക്കുറിച്ചു ക്ലാസ് എടുത്തു. ബദർ അൽ സമ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ്ത്ത് മാനേജർ പ്രീമ ആശംസകൾ നേർന്നു സംസാരിച്ചു. ഹക്കിം എരോൽ , ഹാരിസ് പൂച്ചക്കാട്, റഷീദ് കണ്ണൂർ,കുഞ്ഞമ്മദ്‌ , ഉമ്മർ ഇ എൽ , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ അബൂബക്കർ എ ആർ നന്ദി പറഞ്ഞു. നൂറോളം ആളുകൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി. മെഡിക്കൽ ക്യാമ്പിൽ ഷുഗർ, കൊളസ്ട്രോൾ, ലിവർ സ്ക്രീനിംഗ്, കിഡ്നി സ്ക്രീനിംഗ് തുടങ്ങിയ പരിശോധനകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരുന്നു.

Al Ansari_Kuwait.jpg

Related Posts