ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിലിന് ഐ എം സി സി കുവൈറ്റ് സ്വീകരണം നല്‍കി.

ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട സത്താർ കുന്നിലിന് ഐ എം സി സി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. നിലവിൽ രാഷ്ട്രീയ പാർട്ടികളിലെ നേതൃനിരയിലേക്ക് പ്രവാസി ഘടകങ്ങളിലെ നേതാക്കളെ പരിഗണിക്കാറില്ല.
എന്നാല്‍ സത്താർ കുന്നിലിനെ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത് പ്രവാസ ലോകത്ത് തുടർന്നുകൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ഐഎംസിസി കുവൈറ്റ് കമ്മറ്റി സ്വീകരണ യോഗത്തില്‍ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഐ എം സി സി - ജി സി സി കമ്മിറ്റിയുടെ രക്ഷാധികാരി കൂടിയായ സത്താർ കുന്നിലിനെ മെട്രോ മെഡിക്കല്‍ കെയർ സി ഇ ഒ ഹംസ പയ്യന്നൂർ പൊന്നാട അണിയിച്ച് ആദരിച്ചു. ഐ എം സി സി നേതാക്കളായ ഹമീദ് മധൂർ, ശരീഫ് താമരശ്ശേരി , അബൂബക്കർ, ഇ എൽ ഉമ്മർ, വിവിധ സംഘടനാ നേതാക്കളായ സജി ജനാർദനൻ, വിനോദ് , അഡ്വ. സുബിൻ അറക്കൽ , ബി എസ് പിള്ള, ഹമീദ് കേളോത്, തോമസ് കടവിൽ, ഖലീൽ അടൂർ, അനിയൻ കുഞ്ഞു, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.