ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ദേശീയ ആയുര്‍വേദ പഞ്ചകര്‍മ്മ ഗവേഷണ കേന്ദ്രത്തിന്റെ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റ്
കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുതുരുത്തി ദേശീയ ആയുര്‍വേദ പഞ്ചകര്‍മ്മ ഗവേഷണ കേന്ദ്രം ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റ് പുറത്തിറക്കി. ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡി സുധാകര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന് ബൂസ്റ്റര്‍ കിറ്റ് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആയുര്‍രക്ഷാകിറ്റുകള്‍ നല്‍കുന്നത്. ച്യവനപ്രാശം, സംശമനീവടി, അണുതൈലം, ആയുഷ്‌ബോധം എന്നീ നാല് മരുന്നുകളടങ്ങിയതാണ് കിറ്റ്. കോവിഡും മറ്റ് വൈറല്‍ രോഗങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ എന്ന നിലയിലാണ് കിറ്റ് നല്‍കുന്നത്. ഇതോടൊപ്പം 75 ലക്ഷം പേര്‍ക്ക് അശ്വഗന്ധ ഗുളിക വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.
കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ഗവേഷണ കേന്ദ്രം അസി. ഡോ വി സി ദീപ്, റിസര്‍ച്ച് ഓഫീസര്‍ ഡോ രോഹിത്, സ്റ്റാഫംഗങ്ങള്‍ ലിജു പി ജോയ്, ദേവദാസ് എന്നിവര്‍ പങ്കെടുത്തു.