നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്

നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിന്റെ ( പി സി വി) പഞ്ചായത്ത് തല വാക്സിനേഷൻ പ്രോഗ്രാം ഗ്രാമപ ഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സന്തോഷ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബി ഷണ്മുഖൻ ആശംസ അർപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ റഹീന മാവുങ്ങൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി പി ഹനീഷ്കുമാർ എന്നിവർ ക്ലാസ് എടുത്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ്മാരായ എസ് ഉഷ, പി എസ് കാവ്യ , ആശവർക്കർമാർ എന്നിവർ നേതൃത്വം നൽകി. കുട്ടികളിൽ ഉണ്ടാകുന്ന ന്യുമോണിയ, മെനിൻജൈറ്റിസ്, എന്നീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ഒന്നര മാസം പ്രായമുള്ള കുട്ടികൾക്കാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്, തുടർന്ന് മൂന്നര മാസത്തിൽ രണ്ടാം ഡോസും ഒമ്പത് മാസം പ്രായമെത്തുമ്പോൾ ബൂസ്റ്റർ ഡോസും നൽകുന്നതാണ് ഈ പദ്ധതി.

Related Posts