ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താൻ പറ്റിയ സമയമല്ലെന്ന് ഇമ്രാൻഖാൻ

ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ബന്ധം മെച്ചപ്പെടുത്തണമെന്നും എന്നാൽ ടി20-യിൽ ഇന്ത്യയ്ക്കെതിരെ വിജയം നേടിയ പശ്ചാത്തലത്തിൽ ഇതല്ല അതിന് പറ്റിയ സമയമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ ഒറ്റ പ്രശ്നമേയുള്ളൂ. അത് കശ്മീർ പ്രശ്നമാണ്. നാഗരികരായ അയൽക്കാരെ പോലെ ഒന്നിച്ചിരുന്ന് അതിന് പരിഹാരം കണ്ടെത്തണം.

സൗദി തലസ്ഥാനമായ റിയാദിൽ നടന്ന പാകിസ്താൻ-സൗദി ഇൻവെസ്റ്റ്മെൻ്റ് ഫോറത്തിലാണ് ടി20-യിലെ പാക് വിജയം, ഇരുരാജ്യങ്ങൾക്കും ഇടയിൽ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ചർച്ചകൾക്ക് പറ്റിയ സമയമല്ലാതാക്കി എന്ന പാകിസ്താൻ പ്രധാനമന്ത്രിയുടെ തുറന്നു പറച്ചിൽ. 72 വർഷം മുമ്പ് ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച സ്വയം നിർണയാവകാശമാണ് കശ്മീരിന് വേണ്ടതെന്ന് ഇമ്രാൻഖാൻ പറഞ്ഞു. കശ്മീരിലെ ജനങ്ങൾക്ക് ആ അവകാശം നൽകിയാൽ തങ്ങൾക്ക് പിന്നെ പ്രശ്നമില്ല. അതോടെ നാഗരികരായ അയൽക്കാരെപ്പോലെ രണ്ടു രാജ്യങ്ങൾക്കും മുന്നോട്ടു പോകാം.

Related Posts