വായുമലിനീകരണത്തിൽ ഡൽഹിക്ക് ലോകകപ്പ്, ആദ്യപത്തിൽ ഇടംപിടിച്ച് കൊൽക്കത്തയും മുംബൈയും

ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള 10 നഗരങ്ങളിൽ മൂന്നും ഇന്ത്യയിലെന്ന് പഠനം. ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം പാകിസ്താനിലെ ലാഹോറിനാണ്. കൊൽക്കത്ത നാലാം സ്ഥാനത്തും മുംബൈ ആറാം സ്ഥാനത്തുമാണ് ഉള്ളത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഐക്യുഎയർ എന്ന ഏജൻസിയാണ് പഠനം നടത്തിയത്.

മലിനീകരണത്തിന്റെ തോതിൽ മൂന്നാം സ്ഥാനത്തുള്ളത് ബൾഗേറിയയിലെ സോഫിയ ആണ്. ക്രൊയേഷ്യയിലെ സാഗ്രെബ്, സെർബിയയിലെ ബെൽഗ്രേഡ്, ചൈനയിലെ ചെങ്ദു, വടക്കൻ മാസിഡോണിയയിലെ സ്കോപ്ജെ, പോളണ്ടിലെ ക്രാകൊവ് എന്നീ നഗരങ്ങളാണ് ആദ്യപത്തിൽ ഇടം പിടിച്ചിരിക്കുന്നത്.

ഡൽഹിയുടെ എയർ ക്വാളിറ്റി എൻഡക്സ് (എക്യുഐ) 556 ആണ്. രണ്ടാം സ്ഥാനത്തുള്ള ലാഹോറിൻ്റേത് 354. കൊൽക്കത്തയുടെ എക്യുഐ 177-ഉം മുംബൈയുടേത് 169-ഉം ആണ്. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൻ്റെ സാങ്കേതിക പങ്കാളി കൂടിയാണ് പഠനം നടത്തിയ ഐക്യു എയർ ഏജൻസി.

Related Posts