അസമിൽ മനുഷ്യരൂപത്തോട് സാദൃശ്യമുളള കുഞ്ഞിന് ജന്മം നൽകി ആട്
വിചിത്രമായ ഒരു പിറവി. മനുഷ്യ രൂപത്തോട് നന്നേ സാദൃശ്യമുളള ഒരു കുഞ്ഞിന് ജന്മം നൽകി ആട്. അസമിലെ കച്ചാർ ജില്ലയിലാണ് മനുഷ്യസമാന സന്തതിക്ക് ജന്മം നൽകിയ ആടുള്ളത്. പ്രദേശവാസികളെല്ലാം അമ്പരപ്പിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അസമിലെ ധോലായ് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗംഗാപൂർ ഗ്രാമത്തിലാണ് സംഭവം. ആട്ടിൻകുട്ടിയുടെ കണ്ണും മൂക്കും വായും മനുഷ്യൻ്റേതു പോലെയാണ്. ചെവി ആടിന്റെ ചെവിക്ക് സമാനവും. രണ്ട് കൈകാലുകളുണ്ട്. ചാപിള്ളയായാണ് ആട്ടിൻകുട്ടി ജനിച്ചത്.
വാർത്ത കാട്ടുതീ പോലെ പടർന്നതോടെ വിചിത്ര ജീവിയെ ഒരു നോക്ക് കാണാനുളള ആകാംക്ഷയോടെ ജനക്കൂട്ടം ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.