തമിഴ്നാട്ടിൽ ചെങ്കൽപ്പേട്ട് പോലീസ് പ്രതികളെ വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിൽ പൊലീസും കൊലക്കേസ് പ്രതികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ദിനേശ്, മൊയ്തീൻ എന്നിവരാണ് മരിച്ചത്.

പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആണ് വെടിവച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം . ഇന്നലെ വൈകുന്നേരം പൊലീസ് സ്റ്റേഷന് സമീപം രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവർ പൊലീസിന് നേരെ ബോംബെറി‌‌ഞ്ഞെന്നും, ആത്മരക്ഷാർത്ഥം വെടിവയ്ക്കേണ്ടി വന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്.

Related Posts