ദുബായ് ചെസ് ഓപ്പണ്‍; പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് അരവിന്ദ് ചിദംബരം
ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുത്തിയ ആര്‍.പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് ദുബായ് ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം. ഒൻപതാം റൗണ്ടിൽ അരവിന്ദ് ചിദംബരം പ്രഗ്നാനന്ദയെ പരാജയപ്പെടുത്തിയത്. ഇരുവരും തമിഴ്നാട് സ്വദേശികളാണ്. 7.5 പോയിന്‍റോടെയായിരുന്നു അരവിന്ദിന്‍റെ വിജയം. പ്രഗ്നാനന്ദയും റഷ്യൻ ഗ്രാൻഡ് മാസ്റ്റർ പ്രെഡ്കെ അലക്സാണ്ടറും ഏഴ് പോയിന്‍റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു.