ഇടുക്കിയില്‍ മണ്ണിടിച്ചില്‍; ഒരു മരണം
ഇടുക്കി ഏലപ്പാറക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഫയര്‍ ഫോഴ്സ് എത്തി തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്തു. രാവിലെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവില്‍ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസകരമായ വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവില്‍ മണ്ണിടിഞ്ഞു വീണത്.