കർണാടകയിൽ പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവം ദേശീയതലത്തിൽ ചർച്ചയായിരിക്കെ, വിദ്യാർത്ഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കും നേരെ അന്വേഷണം പ്രഖ്യാപിച്ചു

ഉഡുപ്പിയിലെ സർക്കാർ പി യു കോളേജുകളിൽ കോളേജിന്റെ നടപടിയെ എതിർത്ത് സമരം ആരംഭിച്ച ആറ് വിദ്യാർത്ഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെയാണ് പൊലീസ് അന്വേഷണം. തീവ്രവാദികളാണ് സമരത്തിന് പിന്നിലെന്നാണ് പോലീസ് വ്യാഖ്യാനം. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിർദേശത്തെത്തുടർന്നാണ് അന്വേഷണം. വിദ്യാർത്ഥിനികൾക്കും രക്ഷിതാക്കൾക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിദ്യാർത്ഥിനികൾ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോൺരേഖകളും പൊലീസ് ശേഖരിക്കും.

അതേസമയം ഹിജാബ് നിരോധനത്തിൽ വിദ്യാർത്ഥികളുടെ സമരം തുടരുകയാണ്. തിങ്കളാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. കോളേജുകളിൽ പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥിനികൾ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഹർജി കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ഹർജിയിന്മേൽ കോടതിയിൽ നിന്നും വിധി വരുന്നത് വരെ വിദ്യാർത്ഥിനികൾക്ക് കോളേജിൽ പ്രവേശിക്കാനാവില്ല. നിലവിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാണ്.

Related Posts