കുവൈറ്റിൽ വ്യാപാര സ്ഥാപനങ്ങൾ അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കരുതെന്ന് ഉത്തരവ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ അർദ്ധരാത്രിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്. ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഫാർമസികളും സ്ഥാപനങ്ങളും മാത്രമേ അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കൂ. ഇത് സംബന്ധിച്ച നിർദ്ദേശം കുവൈറ്റ് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ പാർപ്പിട മേഖലകളിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് പുതിയ നിർദ്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്റ്റോറുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകളിലെ റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇതുപ്രകാരം നിയന്ത്രണമുണ്ട്. കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, പബ്ലിക് ട്രാന്‍സ്‍പോര്‍ട്ട് സ്റ്റോപ്പുകള്‍, കൊമേഴ്സ്യല്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളും അര്‍ദ്ധരാത്രി അടയ്ക്കണം