ബെൽജിയം പൊളിയാണ്; നാലു ദിവസം ജോലി, മൂന്ന് ദിവസം അടിച്ചുപൊളി

തൊഴിൽ നിയമത്തിൽ പൊളിച്ചെഴുത്ത് നടത്തി ബെൽജിയം. ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങളും മൂന്ന് അവധി ദിനങ്ങളുമായി തൊഴിൽ സമയത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് രാജ്യം വരുത്തിയിരിക്കുന്നത്.

കൊവിഡ് കാലഘട്ടം തങ്ങളെ കൂടുതൽ വഴക്കത്തോടെ പ്രവർത്തിക്കാൻ നിർബന്ധിതരാക്കിയെന്നും തൊഴിൽ വിപണി അതിനോട് പൊരുത്തപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ അഭിപ്രായപ്പെട്ടു.

ജോലി സമയം കഴിഞ്ഞാൽ മൊബൈൽ ഫോൺ അടക്കമുള്ള തൊഴിലുപകരണങ്ങൾ ഓഫാക്കാനും ജോലി സംബന്ധമായ സന്ദേശങ്ങൾ പൂർണമായും അവഗണിക്കാനുമുള്ള അവകാശമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം.

ബെൽജിയം ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവർക്ക് മികച്ച തൊഴിൽ-ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും സഹായകരമാണ് പുതിയ നടപടികൾ എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

Related Posts