താനൂർ ബോട്ട് അപകടം: മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
മലപ്പുറം താനൂരിൽ ഇന്നലെ വൈകിട്ട് 7 നും 7.40നും ഇടയിലുണ്ടായ അപകടത്തിൽ അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിൽ ഉണ്ടായിരുന്നു എന്ന് പറയുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പോസ്റ്റുമോർട്ടം നടത്തി.രാവിലെ 9:30 യോടെ എല്ലാ ആശുപത്രികളിലെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയായിരുന്നു.