ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മാച്ച് ടൈയിൽ; പരമ്പര സ്വന്തമാക്കി ഇന്ത്യ
By NewsDesk
ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20 മാച്ച് ടൈയിൽ അവസാനിച്ചു. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മത്സരം മഴമൂലം തടസ്സപ്പെട്ടതോടെ ടൈയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-0ന് ഇന്ത്യയ്ക്ക് സ്വന്തമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 19.4 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തിരുന്നു. മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്.