ഖാർകിവിലെ പോരാട്ടത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടതായി ഉക്രയ്ൻ

അധിനിവേശം ആരംഭിച്ചതുമുതൽ റഷ്യൻ സൈന്യം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഉക്രയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ പോരാട്ടത്തിൽ ഒരു റഷ്യൻ ജനറൽ കൊല്ലപ്പെട്ടതായി ഉക്രേനിയൻ മിലിട്ടറി ഇന്റലിജൻസ് ഏജൻസി.
മേജർ ജനറൽ വിറ്റാലി ജെറാസിമോവ് ആണ് കൊല്ലപ്പെട്ടത്. സിറിയയിലും ചെച്‌നിയയിലും റഷ്യൻ സൈന്യത്തിനായി പോരാടിയ അദ്ദേഹം 2014-ൽ ക്രിമിയ പിടിച്ചടക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു.
മേജർ ജനറൽ വിറ്റാലി ജെറാസിമോവിന്റെ മരണത്തെപ്പറ്റി സ്വതന്ത്രമായ സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല. റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.