ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിന്റെയും മണപ്പുറം മാ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി വിദ്യഭ്യാസ സെമിനാർ പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കൻ്റെറി സ്ക്കൂളിൽ നടത്തി .ഗ്രാമ പഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു .വിദ്യാഭ്യാസ സെമിനാർ അഡ്വ ഏ യു രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു .മണപ്പുറം സി ഇ ഒ ജോർജ് ഡി ദാസ് മുഖ്യ പ്രഭാഷണം നടത്തി,സിനി ആർട്ടിസ്റ്റ് ലിഷോയ് മുഖ്യാതിഥി ആയിരുന്നു, ജില്ല പഞ്ചായത്ത് വൈ പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ വിവിധ മേഖലകളിൽ കഴിവ് തെളിയച്ചവരെ ആദരിച്ചു .താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ അനുമോദന പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീന അനിൽകുമാർ , മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, അംഗനവാടി ടീച്ചർമാരായ ജോളി രാജൻ, ഉഷ എൻ എസ്, ആശ വർക്കർ സുശീല രാജൻ, പ്രകാശൻ കണ്ടങ്ങത്ത്, സനിക കണ്ണൻ എന്നിവർ സംസാരിച്ചു. മാകെയർ കരിയർ ഗൈഡൻസ് ഫാക്കൽറ്റി ബിനോജ് സെബാസ്റ്റ്യൻ വിദ്യാഭ്യാസ സെമിനാർ നയിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വൈഷ്ണ ജയവർദ്ധനൻ, ശ്രീലക്ഷ്മി സിഎസ്, പ്രൊഫ. ബ്ലസി പോൾ, സാബു പി വി, നിധിൻ പ്രദീപ് , നന്ദന പി ജെ, ഗസ്ലിയ ആഷിഫ്, ഐശ്വര്യ ലക്ഷമി കിഷോർ, മുഹമ്മദ് അമീൻ പി ടി എന്നിവരെ അനുമോദിച്ചു. റിജു കണക്കന്തറ, ജിസ ആൻറണി, ജിഷ്ണു, രേണുക റിജു, രതീഷ് കൊടപ്പുള്ളി, കണ്ണൻ വേളേക്കാട്ട്, നിതുൽ ജോസഫ് എന്നിവർ നേതൃത്വം നൽകി

Related Posts