ലോകത്ത് ആദ്യമായി കളക്ഷനിലുള്ള ആർട് വർക്കുകൾ മുഴുവൻ പ്രദർശിപ്പിക്കുന്ന മ്യൂസിയം നെതർലൻ്റ്സിൽ

ലോകത്ത് ആദ്യമായി കളക്ഷനിലെ മുഴുവൻ ആർട് വർക്കുകളും പ്രദർശിപ്പിക്കുന്ന മ്യൂസിയം 'ബോയ്മാൻസ് വൻ ബേണിങ്ങൻ' നെതർലൻ്റ്സിൽ പ്രവർത്തനം ആരംഭിക്കുന്നു. സാധാരണ തങ്ങളുടെ ശേഖരത്തിലുള്ള ആർട് വർക്കുകളുടെ ഒരു നിശ്ചിത ശതമാനം മാത്രമാണ് മ്യൂസിയങ്ങൾ പ്രദർശനത്തിന് വെയ്ക്കുന്നത്.

ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ ഈ പുതിയ മ്യൂസിയം തങ്ങളുടെ കൈവശമുള്ള 1,51,000 ആർട് വർക്കുകളും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. വിൻസൻ്റ് വാൻഗോഗും ക്ലോദ് മോണറ്റും ഉൾപ്പെടെയുള്ള അതികായരുടെ ചിത്രങ്ങൾ ഇവിടെ കാണാം. വരുന്ന വെള്ളിയാഴ്ച ഡച്ച് രാജാവ് വില്യം അലക്സാണ്ടർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

Museum

ബൗൾ ആകൃതിയിൽ മുഴുവനായി കണ്ണാടികൾ പതിപ്പിച്ച് ആകർഷകമായ രീതിയിലാണ് പടുകൂറ്റൻ മ്യൂസിയത്തിൻ്റെ ഘടന. 92 മില്യൺ യൂറോ ചെലവഴിച്ചാണ് മ്യൂസിയം പ്രവർത്തന സജ്ജമാക്കിയത്. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സംഭാവനകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. വ്യത്യസ്ത തരത്തിലുള്ള ആർട് വർക്കുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അഞ്ച് വ്യത്യസ്ത ടെംപറേച്ചർ സോണുകൾ ഒരുക്കിയിട്ടുണ്ട്.

exhibition

ആർട് വർക്കുകൾ ഏറെക്കാലം പ്രദർശിപ്പിക്കാതിരുന്നാൽ പതിയെപ്പതിയെ അവ ജനമനസ്സിൽ നിന്ന് മാഞ്ഞുപോകുമെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. കാഴ്ചയിൽ എന്നും തങ്ങിനിന്നാലേ ജനങ്ങളുടെ മനസ്സിൽ മങ്ങാതെ, മായാതെ നിത്യവും നിലനിൽക്കൂ. അതിനുള്ള പരിശ്രമമാണ് തങ്ങൾ നടത്തുന്നത്.

Related Posts