നിരന്തര പരിശ്രമത്തിന്റെ ഫലം കണ്ട സംതൃപ്തിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി: ഏഴ് പതിറ്റാണ്ടായിട്ടും രാജ്യത്തെ സൈനികർക്കായി സ്മൃതി മന്ദിരം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സാധ്യമായിരിക്കുന്നു. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിലേതിന് സമാനമായി ഇന്ത്യയിലും സൈനികർക്ക് അവര‍ർഹിക്കുന്ന ആദരവ് മരണ ശേഷവും ലഭിക്കണമെന്ന് ഒരു പതിറ്റാണ്ട് മുമ്പ് തന്നെ അന്നത്ത രാജ്യസഭാം​ഗവും നിലവിൽ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ചവരെ ഓ‍ർക്കാൻ കേന്ദ്രം പണി കഴിപ്പിച്ച സ്മൃതി മന്ദിരമാണ് നാഷണൽ വാർ മെമ്മോറിയൽ. അമ‍ർ ജവാൻ ജ്യോതിയിൽ കെടാതെ കത്തുന്ന ദീപം വാർ മെമ്മോറിയലിലെ ദീപത്തിലേക്ക് ലയിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ പണിതതാണ് അമ‍ർ ജവാൻ ജ്യോതിയെന്നും അതിൽ സ്വതന്ത്ര ഇന്ത്യയ്ക്കായി പോരാടി വീരചരമമടഞ്ഞ ജവാന്മാരുടെ പേരുകളില്ലെന്നും എന്നാൽ വാ‍ർ മെമ്മോറിയലിൽ രാജ്യത്തിനായി പോരാടിമരിച്ച സൈനികരുടെ പേരുകൾ ആലേഖനം ചെയ്തിരിക്കുന്നുവെന്നും കേന്ദ്രം പറയുന്നു.

Related Posts