ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
തൃശൂര്‍ ചാവക്കാട് താലൂക്കിലെ അന്നക്കര ശ്രീ തൃക്കുലശേഖരപുരം ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ഫോറം നവംബര്‍ 17ന് വൈകീട്ട് 5 മണിക്ക് മുന്‍പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ നല്‍കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ, ദേവസ്വം വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.