നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. വരുംദിവസങ്ങളിലെ ധനാഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് ഇന്നും സഭയിൽ ഒഴിവാക്കി. സഭയ്ക്കുള്ളിലെ വിവേചനത്തിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എം എൽ എമാർ ഇന്ന് നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.