തിരുവനന്തപുരത്ത് ഇനി വീടുകളിൽ രണ്ട് നായ്ക്കൾ മതി; പ്രമേയവുമായി നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വീടുകളിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തരുതെന്ന് നഗരസഭ. കൂടുതൽ നായ്ക്കളെ വളർത്തുന്നത് അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയാണ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. വീടുകളിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണം. ഇക്കാര്യത്തിൽ നഗരസഭ കൗൺസിലാണ് തീരുമാനമെടുക്കുക. വർഷം തോറും പ്രത്യേക ഫീസും അടയ്ക്കണം. പുതിയ നിയമത്തിനൊപ്പം ബ്രീഡ് അധിഷ്ഠിത ലൈസൻസിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയ ബ്രീഡുകൾക്ക് 500 രൂപയും വലിയ ബ്രീഡുകൾക്ക് 1,000 രൂപയുമാണ് പുതിയ ഫീസ്. നേരത്തെ ഇത് എല്ലാ ഇനങ്ങൾക്കും 125 രൂപയായിരുന്നു.

Related Posts