26, 27 തീയതികളില്‍ ചില ട്രെയിൻ സർവീസുകൾ പൂർണ്ണമായും ഭാഗികമായും റദ്ദാക്കി
തിരുവനന്തപുരം: തൃശ്ശൂർ സ്റ്റേഷന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കി. 26-ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ മെമു, എറണാകുളം-ഗുരുവായൂർ എക്സ്പ്രസ്, 27-നുള്ള കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. 26-നുള്ള കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസും 25-ലെ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയിലും തൃശ്ശൂരിൽ സര്‍വീസ് അവസാനിപ്പിക്കും. 26നുള്ള തിരുവനന്തപുരം-ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് പുറപ്പെടും.