തൃപ്രയാർ റൈഹാൻ കോളേജ് ; 2023-24 അദ്ധ്യയന വർഷത്തിലെ ഓപ്റ്റോമേട്രിക് വിഭാഗം ക്ലാസുകൾ ആരംഭിച്ചു
തൃപ്രയാർ റൈഹാൻ കോളേജിൽ 2023-24 അദ്ധ്യയന വർഷത്തിലെ ഓപ്റ്റോമേട്രിക് വിഭാഗം ക്ലാസുകൾ ആരംഭിച്ചു. പ്രവേശനോൽഘാടനം റൈഹാൻ ഗ്രൂപ്പ് ചെയർമാൻ സിറാജ്ജുദീൻ നിർവഹിച്ചു. തൃപ്രയാർ റൈഹാൻ ഹോസ്പിറ്റൽ ചീഫ് ഫൈനാൻസിങ് ഓഫീസർ സന്ധ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റൈഹാൻ കോളേജ് പ്രിൻസിപ്പാൾ ആഷിക് മിഷ സ്വാഗതം പറഞ്ഞു. അകാദമിക് ഡയറക്ടർ അൻവർ ഷക്കീബ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രൊഫസർമാരായ നാജിയാ നൗഷാദ്, റിയ വി.എസ്, ഗൗരി ബാബുരാജ്. റൈഹാൻ ഹോസ്പിറ്റൽ സെന്റർ ഹെഡ് ശിവകുമാർ, പി.ആർ.ഒ ബിജോഷ് എന്നിവർ പങ്കെടുത്തു.