യുഎസ് ഓപ്പണ്‍ ടെന്നിസ്: സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്ത്
യുഎസ് ഓപ്പൺ ടെന്നിസിൽ സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്തായി. ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് തോറ്റത് (7–5, 6–7, 6–1). സെറീനയുടെ അവസാന ഗ്രാൻസ്‌ലാം ടൂർണമെന്റായിരുന്ന് ഇത്. ഈ മാസം 41 വയസ് തികയുന്ന സെറീന യുഎസ് ഓപ്പണിൽ കോർട്ടിനോട് വിടപറയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെറീന തന്‍റെ ആദ്യ ഗ്രാന്‍റ്സ്ലാം നേടിയ അമേരിക്കയിൽ തന്നെ ഒരു ഗ്രാൻസ്ലാം കൂടി നേടി വിടപറയുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ സെറീനയുടെ തീപ്പൊരി പോരാട്ടം മൂന്നാം റൗണ്ടിൽ അവസാനിച്ചു. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സെറീന നേടിയത്. ഓസ്ട്രേലിയൻ ഓപ്പണിലും വിംബിൾഡനിലും ഏഴ് തവണ വീതമാണ് സെറീന ചാമ്പ്യനായത്. യുഎസ് ഓപ്പണിൽ ആറ് കിരീടം സെറീനയുടെ പേരിലുണ്ട്. ഫ്രഞ്ച് ഓപ്പണിൽ മൂന്നും. ഇതിനുപുറമെ ഡബിൾഡിൽ സഹോദരി വീനസ് വില്യംസിനൊപ്പം 14 ഡബിൾസ് കിരീടവും സെറീന നേടിയിട്ടുണ്ട്.