ഉത്തർപ്രദേശിൽ കല്യാണ വീട്ടിലെ കിണറ്റിൽ വീണ് 13 പേർ മരിച്ചു

വിവാഹ ആഘോഷത്തിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേർ മരിച്ചു. കിഴക്കൻ ഉത്തർപ്രദേശിൽ കുഷിനഗർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.

പഴയ കിണർ മൂടിയ സ്ലാബിൽ സ്ത്രീകളും കുട്ടികളും കയറിയിരുന്നതാണ് ദുരന്തത്തിൽ കലാശിച്ചത്. ഭാരം താങ്ങാനാവാതെ സ്ലാബ് തകർന്നപ്പോൾ അതിന് മുകളിൽ ഇരുന്നവർ കിണറ്റിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 13 പേർ മരിച്ചിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കുഷിനഗറിലെ നെബുവ നൗറംഗിയയിൽ ഒരു വിവാഹ പരിപാടിക്കിടെയാണ് ദുരന്തം നടന്നതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായ ഓരോ വ്യക്തിയുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

Related Posts