വലപ്പാട് പഞ്ചായത്തിലെ കെ ടി ആർ അസോസിയേഷൻ കുട്ടികൾക്ക് ചിത്ര- കഥ രചന മത്സരം നടത്തി
വലപ്പാട് പഞ്ചായത്തിലെ കുരിത്തറ - തിരു പഴഞ്ചേരി റെസിഡെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചിത്ര- കഥ രചന മത്സരം നടത്തി വലപ്പാട് പഞ്ചായത്തിലെ നൂറിൽ പരം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കൂട്ടായ്മകൾ ഓരോ നാടിനും അനിവാര്യമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പർ എം എ ഷിഹാബ് അഭിപ്രായപ്പെട്ടു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് നൗഷാദ് രായം മരക്കാർ അധ്യക്ഷതവഹിച്ചു. മൂന്നാം വാർഡ് മെമ്പർ സിജി സുരേഷ് മുഖ്യാതിഥിയായി. പ്രോഗ്രാം കൺവീനർ ലവൻ മാസ്റ്റർ, ഷാനി, ഷൈൻ, ആർജെ സുബ്ബു, ജെൻസൺ വലപ്പാട്, ഷൈൻ എം എസ്, ഷാജി ഇ എൻ, രാമനാഥൻ എം ജി, സമിത അനിൽ, പി എ മുഹമ്മദാലി, എം ബി സതീശൻ, ബാബു വളവത്, സുജിത്ത് കുന്തറ, സെലി പുഴങ്കരയില്ലത്ത് എന്നിവർ പങ്കെടുത്തു.