മഹാത്മാ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
മണ്ണുത്തി - നടത്തറ മഹാത്മാ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് 18 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്. മണ്ണിട്ട് ഉയർത്തി 180 മീറ്ററിൽ ടൈൽ വിരിച്ചാണ് റോഡ് നിർമ്മിക്കുന്നത്. ഡെപ്യുട്ടി മേയർ രാജശ്രീ ഗോപൻ ചടങ്ങിൽ അധ്യക്ഷയായി. കൗൺസിലർ രേഷ്മ ഹെമേജ്, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.