പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നന്തിക്കരയിൽ പ്രവർത്തിക്കുന്ന പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവേശനോത്സവ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ നിർവഹിച്ചു. ചടങ്ങിൽ ഹോസ്റ്റലിൽ പഠിച്ച് എസ്എസ്എൽസി യിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. അതോടൊപ്പം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കാർത്തിക ജയൻ, പിടി കിഷോർ, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എം പുഷ്പാകരൻ, ബ്ലോക്ക് മെമ്പർ കവിത സുനിൽ, വാർഡ് മെമ്പർ രാധാ വിശ്വംഭരൻ, ബ്ലോക്ക് പട്ടികജാതി ഓഫീസർ വി യു ചൈത്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts