അന്തിക്കാട് ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം
അന്തിക്കാട്: ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിരാമൻ. അന്തിക്കാട് കല്ലിട വഴിയിലെ ഡയമണ്ട് സിറ്റിയിലെ ഒന്നര ഏക്കർ സ്ഥലത്ത് തറയിൽ രമേഷിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർ ലീന മനോജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.പ്രദീപ്, വിജയൻ മാണിക്കത്ത്, വേണുഗോപലൻ എന്നിവർ പങ്കെടുത്തു.