പൂക്കോട് ഭഗവതിക്കാവ് കനാല്‍ ബണ്ട് റോഡ് നിര്‍മ്മാണോദ്ഘാടനം

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ 13ആം വാര്‍ഡ് പൂക്കോട് ഭഗവതിക്കാവ് കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിക്കുന്നത്. 270 മീറ്റര്‍ നീളത്തിലും 3 മീറ്റര്‍ വീതിയിലും ടൈല്‍ വിരിച്ച് ഇരുഭാഗവും കോണ്‍ക്രീറ്റ് ചെയ്യുന്നതാണ് പദ്ധതി. റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ 30 കുടുംബങ്ങള്‍ക്ക് സഞ്ചാരസൗകര്യം സുഗമമാകും. ഒക്ടോബര്‍ 20 ന് മുന്‍പ് റോഡിന്റെ പവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടെസി വില്‍സണ്‍, വാര്‍ഡ് മെമ്പര്‍ ശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.