സധൈര്യം '22 , ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് സുഷാമൃതം പദ്ധതിയുടെ "ന്യൂട്രീഷൻ കിറ്റ് വിതരണോദ്ഘാടനം".
ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷൻ സധൈര്യം'22, മാർച്ച് 21 ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് സരോജിനി പത്മനാഭൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു. അന്നേദിവസം സുഷാമൃതം പദ്ധതിയുടെ ആദ്യ ന്യൂട്രിഷൻ കിറ്റ് വിതരണോൽഘാടനം നടത്തുന്നു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലുൾപെടുന്ന അഞ്ച് പഞ്ചായത്തുകളിൽനിന്നുള്ള നിർധന കുടുംബങ്ങളിലെ 500ൽ അധികം കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കായി പത്തുദിവസത്തെ മെഡിക്കൽ ക്യാമ്പ് നടത്തുകയും അനീമിയ ടെസ്റ്റ് നടത്തുകയും ചെയ്തു. ടെസ്റ്റ് പ്രകാരം അഞ്ച് പഞ്ചായത്തുകളിൽ നിന്നുമായി 237 കുട്ടികളെ അനീമിക് ആയി തിരിച്ചറിയുകയും , അനീമിക് ആയി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പെൺകുട്ടികൾക്കും ന്യൂട്രീഷൻ കിറ്റ് വിതരണം ചെയ്യുമെന്നും മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ്ജ് ഡി ദാസ് , ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ , സോഷ്യൽ വർക്കർ അഖില തോപ്പിൽ എന്നിവർ അറിയിച്ചു.
മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി പി നന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക് പോലീസ് ചീഫ് ഐശ്വര്യ ഡോൺഗ്രെ ഐ പി എസ് മുഖ്യാതിഥിതി ആയി വനിതാദിനസന്ദേശം നൽകുകയും ന്യൂട്രീഷ്യൻ കിറ്റ് വിതരണ ഉദ്ഘാടനവും നിർവഹിക്കും.
1000 രൂപ വിലവരുന്ന ഡ്രൈഫ്രൂട്ട്സ് അടങ്ങിയിട്ടുള്ള പോഷകാഹാര കിറ്റുകൾ തുടർച്ചയായി 3 മാസത്തേക്ക് ആയിരിക്കും കുട്ടികൾക്ക് നൽകുക.