വലപ്പാട് മായ കോളേജിൽ സോഷ്യൽ സർവ്വീസ് ടീമിന്റെ ഉദ്ഘാടനവും, പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സും നടത്തി
തൃശൂർ: വലപ്പാട് മായ കോളേജിൽ സോഷ്യൽ സർവ്വീസ് ടീമിന്റെ ഉദ്ഘാടനവും, പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സും നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാപ്പു വലപ്പാട് അദ്ധ്യക്ഷനായ ചടങ്ങിൽ, ദയ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ:ബാലു പി ആർ എസ് മുഖ്യാതിഥി ആയിരുന്നു. കോളേജ് പ്രിൻസിപ്പാൾ സി എ ആവാസ്, സി എ അബ്ദുൾ ബഷീർ, അധ്യാപകരായ ഉണ്ണികൃഷ്ണൻ, മിനി, കോർഡിനേറ്റർ വി സി അബ്ദുൾ ഗഫൂർ, കെ ബി ജോബി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് തൃശൂർ ദയ പരിരക്ഷ ടീമിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ പരിശീലനം നടന്നു.