എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തു കളഞ്ഞു
ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറുകൾക്കുള്ള ഇൻസന്റീവ് നീക്കം ചെയ്തു. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വിൽപ്പന വില 1,748 രൂപയായി ഉയർന്നു. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകൾ അടക്കമുള്ളവ പുതിയ വിലയ്ക്ക് പാചക വാതകം വാങ്ങേണ്ടി വരും.