തമിഴ്നാടിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയറിൽ ആദായ നികുതി വകുപ്പ് പരിശോധന

തമിഴ്നാടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയറിൽ ആദായ നികുതി വകുപ്പ് പരിശോധന. ചെന്നൈയും കോയമ്പത്തൂരുമടക്കം അമ്പതോളം ഇടങ്ങളിലാണ് പരിശോധന. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് ആരോപണമുയർന്നിരുന്നു. ഡിഎംകെ പക്ഷത്തെ പ്രമുഖനായ എംഎൽഎയും എം. കെ. സ്റ്റാലിന്റെ വിശ്വസ്തനുമായ ചെന്നൈ അണ്ണാനഗർ എംഎൽഎ എം.കെ.മോഹന്റെ വീട്ടിലും ആദ്യ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഐ ടി റെയ്ഡിനെതിരെ മോഹൻറെ വീടിന് മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ റോഡുപരോധിക്കുന്നു. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നു.

Related Posts