മാധ്യമങ്ങൾക്ക് ഫണ്ട് നൽകുന്ന ട്രസ്റ്റുകളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: മാധ്യമങ്ങൾക്ക് ധനസഹായം നൽകുന്ന ചാരിറ്റി ട്രസ്റ്റുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. സ്വതന്ത്ര ട്രസ്റ്റുകളായ പോളിസി റിസര്‍ച്ച് ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷനായ ഓക്‌സ്ഫാം ഇന്ത്യയുടെ ദില്ലിയിലെ ഓഫീസ്, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മീഡിയ ഫൗണ്ടേഷന്‍ എന്നിവയുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഐപിഎഎസ്എംഎഫാണ് കാരവാന്‍, ദ പ്രിന്റ്, സ്വരാജ്യ പോലുള്ള ഡിജിറ്റല്‍ മീഡിയകള്‍ക്ക് ഫണ്ട് നല്‍കുന്നത്. ഇവര്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്ന, അന്വേഷണാത്മ പത്രപ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങള്‍ക്കാണ് ഫണ്ട് ചെയ്യാറുള്ളത്. സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഇവര്‍ നടത്താറുമുണ്ട്. റെയ്ഡിനെ കുറിച്ച് ഇവരൊന്നും പ്രതികരിച്ചിട്ടില്ല. ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നതായി ആദായനികുതി വകുപ്പ് അറിയിച്ചു. 20 രാഷ്ട്രീയ പാർട്ടികളുടെ ധനസഹായവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്ന് വിശദീകരിക്കണം. ഈ രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ, അതിന് അംഗീകാരം ലഭിച്ചിട്ടില്ല.