ആദായനികുതി ഓഫിസുകൾ ഈ മാസം എല്ലാ ശനിയാഴ്ചയും
ന്യൂഡൽഹി: ആദായനികുതി വകുപ്പ് ഓഫിസുകൾ ഈ മാസം 31 വരെ എല്ലാ ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും. പ്രിൻസിപ്പൽ കമ്മിഷണർ തലം വരെയുള്ള ഓഫിസുകൾ തുറന്നുപ്രവർത്തിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഇതനുസരിച്ച് രാജ്യത്തെ എല്ലാ ആദായനികുതി വകുപ്പ് ഓഫിസുകൾക്കും ഇന്നു പ്രവൃത്തിദിനമായിരിക്കും.
നികുതിദായകരുടെ പരാതികൾക്കു ചെവികൊടുക്കാത്ത കേന്ദ്രനികുതി ബോർഡുകളെ വിമർശിച്ച ധനമന്ത്രി നികുതിദായകരുടെ പ്രശ്നങ്ങൾ കേൾക്കാൻ ബോർഡുകൾ തയാറാകണമെന്ന് നിർദേശിച്ചു.