രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 500ലേറെ പേർക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്നു. കഴിഞ്ഞ ദിവസം 526 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 5915 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 109 ദിവസത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിൽ സജീവ കേസുകളുടെ എണ്ണം ആറായിരത്തിനടുത്തെത്തുന്നത്. പുതിയ കേസുകളുടെ എണ്ണം വർധിക്കുന്ന തമിഴ്നാട്, തെലങ്കാന, കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.