മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വർധന; ഓണാവധി ദിനങ്ങളിലും വർധിക്കുമെന്ന് പ്രതീക്ഷ

കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലേക്കുള്ള പുതിയ പാതയുടെ ഉദ്ഘാടനത്തോടെ മെട്രോ യാത്രക്കാരുടെ എണ്ണം വർധിച്ചു. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ അധികൃതർ. ഈ മാസം ഒന്നിനാണ് പേട്ടയിൽ നിന്ന് എസ്.എൻ ജംഗ്ഷനിലേക്കുള്ള മെട്രോ സർവീസ് ആരംഭിച്ചത്. ആകെ 81,747 പേരാണ് രണ്ടിന് മെട്രോയിൽ യാത്ര ചെയ്തത്. ശനിയാഴ്ച രാത്രി 9 മണിവരെ 81,291 പേരാണ് യാത്ര ചെയ്തത്. ഓണാവധി ദിവസങ്ങളിലടക്കം ഇത് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴക്കെടുതിയിൽ കൊച്ചിയിലെ റോഡുകൾ വെള്ളത്തിനടിയിലായ ദിവസം ഒരു ലക്ഷത്തോളം യാത്രക്കാരാണ് മെട്രോയിൽ ഉണ്ടായിരുന്നത്. 97,317 യാത്രക്കാരാണ് അന്ന് യാത്ര ചെയ്തത്.

Related Posts