വലപ്പാട് ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്രദിനം ആഘോഷിച്ചു.
വലപ്പാട്: ബി ജെ പി വലപ്പാട് പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം ആഘോഷിച്ചു. രാവിലെ 8 മണിക്ക് പാട്ടുകുളങ്ങരയിൽ നടന്ന ചടങ്ങിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ ദയാനന്ദൻ വെളമ്പത്ത് ദേശീയ പതാക ഉയർത്തി. ബി ജെ പി നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അരുണഗിരി, ബി ജെ പി വലപ്പാട് പഞ്ചായത്ത് ജോ. കൺവീനർ സോമദത്തൻ, വാർഡ് പ്രസിഡണ്ട് താരാസിങ്ങ്, വാർഡ് ജനറൽ സെക്രട്ടറി ബിബിൻ, പ്രവർത്തകരായ രാജേന്ദ്രൻ, സുധീഷ്, ബൈജു, കണ്ണൻ, നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.