സ്വാതന്ത്ര്യദിനാഘോഷം; രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: രാജ്യത്തിന്‍റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു. രാഷ്ട്രപതിയുടെ പ്രസംഗം ആകാശവാണിയിലൂടേയും ദൂരദർശന്‍റെ എല്ലാ ചാനലുകളിലൂടെയും സംപ്രേഷണം ചെയ്യും. രാത്രി ഏഴ് മണിമുതലാണ് പ്രസംഗം സംപ്രേക്ഷണം ചെയ്യുക. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ എല്ലാ പ്രദേശിക ഭാഷകളിലും രാഷ്ട്രപതിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യും. 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ അവസാന ഘട്ടത്തിലാണ് ഒരുക്കങ്ങൾ. ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദൗപതി മുർമുവിന്‍റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശം ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. നാളെ രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തും. ഡൽഹിയിൽ മാത്രം 10,000 ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ട പരിസരത്ത് നിരീക്ഷണത്തിനായി അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, രാഷ്ട്രപതി ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, പാർലമെന്‍റ് ഹൗസ്, ഇന്ത്യാ ഗേറ്റ് എന്നിവയുൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹർ ഘർ തിരംഗ കാമ്പയിൻ പുരോഗമിക്കുകയാണ്.

Related Posts