7 വയസ്സുകാരിയായ തൻവി സിൽജിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലിക.
ദോഹ :
പുൾ അപ്പ് ബാറിൽ സ്ട്രെച്ച് ചെയ്ത് ഏറ്റവുമധികം സമയം തൂങ്ങിക്കിടന്നതിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലിക. ഖത്തറിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശികളായ സിൽജിന്റെയും അഞ്ജു സിൽജിന്റെയും മകളായ 7 വയസ്സുകാരി തൻവി സിൽജിനാണ് ഈ നേട്ടം കൈവരിച്ചത്. രണ്ടുമിനിറ്റും 39 സെക്കൻഡുമാണ് ഈ കൊച്ചു മിടുക്കി ഒരു പുൾ അപ്പ് ബാറിൽ തൂങ്ങിക്കിടന്നത്. ബിര്‍ള പബ്ലിക് സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് തൻവി സിൽജിന്‍. 2021 മെയ് 7നാണ് തൻവിയുടെ പ്രകടനത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ അംഗീകരിച്ചത്. കൂടുതൽ പരിശീലനം ലഭിച്ചാൽ ജിംനാസ്റ്റിക്സ് പോലുള്ള കായിക ഇനങ്ങളിൽ തിളങ്ങാനും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനും ഈ കൊച്ചു മിടുക്കിക്കു കഴിയുമെന്നതിൽ സംശയമില്ല.