ലോകത്തിലെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള 50 നഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിൽ

ലോകത്തിലെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള 50 നഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഐക്യുഎയറിന്‍റെ 2022 വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇത് പറയുന്നത്. റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2021 ൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. ആഫ്രിക്കൻ രാജ്യമായ ചാഡ് ആണ് ഒന്നാം സ്ഥാനത്ത്. പാകിസ്താനാണ് മൂന്നാം സ്ഥാനത്ത്. മലിനീകരണ തോതിന്‍റെ കാര്യത്തിൽ ചാഡിന്‍റെ തലസ്ഥാനമായ ജമേന ഡൽഹിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. വായു മലിനീകരണം മനുഷ്യന്‍റെ ആരോഗ്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.