തീവെപ്പുകാരൻ്റെ പണിയെടുത്തിട്ട്, ഫയർമാനെപ്പോലെ അഭിനയിക്കും; പാകിസ്താനെ കടന്നാക്രമിച്ച് ഐക്യരാഷ്ട്ര പൊതുസഭയിൽ ഇന്ത്യ
അഗ്നിശമന സേനാനിയെപ്പോലെ അഭിനയിച്ച്, തീവെയ്ക്കുന്നവൻ്റെ പണിയാണ് യഥാർഥത്തിൽ പാക്കിസ്താൻ നടത്തുന്നതെന്ന് ഐക്യ രാഷ്ട്ര പൊതുസഭയിൽ ഇന്ത്യ. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യു എൻ സമ്മേളനത്തിൽ കശ്മീർ വിഷയം ഉന്നയിച്ചതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധി സ്നേഹ ദൂബെ പാകിസ്താനെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രസ്താവന നടത്തിയത്.
ഭീകരവാദത്തിൻ്റെ ഇരയാണ് പാകിസ്താൻ എന്ന വാദം നാം കാലങ്ങളായി കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഫയർ ഫൈറ്ററുടെ കപട വേഷത്തിൽ വരുന്ന തീവെപ്പുകാരനാണ് വാസ്തവത്തിൽ ഈ രാജ്യം. കശ്മീർ വിഷയത്തെ കുറിച്ചുള്ള പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങളെ ചൂണ്ടി അത്തരം പ്രസ്താവനകൾ നമ്മുടെ കൂട്ടായ അവജ്ഞയും സഹതാപവും മാത്രമാണ് അർഹിക്കുന്നതെന്നും ഇന്ത്യൻ നയതന്ത്രജ്ഞ അഭിപ്രായപ്പെട്ടു.