സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ഭാരതം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ വജ്രജൂബിലി വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ഒമ്പതാം തവണയാണ് ചെങ്കോട്ടയിൽ മോദി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. ചെങ്കോട്ടയിൽ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്വീകരിച്ചു.